അച്ഛന്റെ മരണവാര്‍ത്തയില്‍ ചങ്ക് പൊട്ടി ദിവ്യ ഉണ്ണി

ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തിൽ ഉണ്ണികൃഷ്ണനാണ് നിര്യാതനായത്. ഹൃദയാഘാതത്തെ തുടർന്നു വ്യാഴാഴ്ച രാവിലെ ആയിരുന്നു ഉണ്ണി കൃഷ്ണന്റെ മരണം സംഭവിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. പൊന്നോത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണൻ. മക്കൾ ദിവ്യ ഉണ്ണി,വിദ്യ ഉണ്ണി. അരുൺകുമാർ, സഞ്ജയ് തുടങ്ങിയവരാണ് മരുമക്കൾ. മൂന്ന് പേർ പേരക്കുട്ടികളും ഉണ്ട്.

മലയാള സിനിമയുടെ ഒരുകാലത്ത് ഒഴിച്ചുകൂടാനാവാത്ത താരമായിരുന്നു ദിവ്യ ഉണ്ണി. ബാലതാരമായി സിനിമയിൽ എത്തിയ ദിവ്യ ഉണ്ണി ദിലീപ് നായകനായ കല്യാണസൗഗന്ധികം എന്ന സിനിമയിലൂടെ നായികയായി ആദ്യമായി എത്തിയത് താരം പിന്നീട് നിരവധി സിനിമകളിൽ നായികയായി. നൃത്ത രംഗത്തും തന്റെതായ കഴിവുകൾ പ്രകടിപ്പിച്ച അസാമാന്യ താരമാണ് ദിവ്യഉണ്ണി. മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലായി അറുപതിലേറെ സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്. 2013 പുറത്തിറങ്ങിയ മുസാഫിർ എന്ന ചിത്രത്തിലാണ് ദിവ്യ ഉണ്ണി ഒടുവിൽ അഭിനയിച്ചത്.

ഒരു മറവത്തൂർ കനവ്, ആകാശഗംഗ, കഥാനായകൻ തുടങ്ങിയ ചിത്രങ്ങളിൽ മുൻനിര നായകന്മാരുടെ ഒപ്പം അഭിനയിച്ച നടിയാണ് ദിവ്യ ഉണ്ണി.

ഒരുകാലത്ത് സിനിമയിൽ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച താരമാണ് ദിവ്യ ഉണ്ണി. വിവാഹത്തിനുശേഷം ദിവ്യ ഉണ്ണി സിനിമയിൽ നിന്ന് മാറി നിൽക്കുകയും നൃത്തരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു.
ദിവ്യ ഉണ്ണിയുടെ അനിയത്തി വിദ്യ ഉണ്ണിയും ചില വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ്. പിന്നീട് കരിയർ ചൂസ് ചെയ്തു ജോലിയിലേക്ക് വിദ്യ ഉണ്ണി തിരിയുകയായിരുന്നു.

Leave a Comment